ADVERTISEMENT

മുംബൈ ∙ ബോളിവുഡിന്റെ ഈണങ്ങളിൽ ഡിസ്കോ ലഹരി പടർത്തിയ സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. സംസ്കാരം ഇന്ന് ജുഹു പവൻ ഹൻസ് ശ്മശാനത്തിൽ. ഭാര്യ: ചിത്രാണി. മക്കൾ: ബപ്പാ ലാഹിരി, റീമ ലാഹിരി.

ബംഗാളിലെ ജൽ‍പായ്ഗുഡിയിൽ 1952ൽ സംഗീതജ്ഞരായ അപരേഷ് ലാഹിരിയുടെയും ബാംസുരി ലാഹിരിയുടെയും മകനായി പിറന്ന അലോകേഷ് ലാഹിരി എന്ന ബപ്പി ലാഹിരി പ്രമുഖ ഗായകൻ കിഷോർ കുമാറിന്റെ അനന്തരവൻ കൂടിയാണ്. 19–ാം വയസ്സിൽ മുംബൈയിലെത്തിയ അദ്ദേഹം 1972ൽ ‘ദാദു’ എന്ന ബംഗാളി ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറി. പിന്നാലെ ‘നൻഹാ ശിക്കാരി’യിലൂടെ ബോളിവുഡിൽ ഇടം തേടിയ അദ്ദേഹം 1975ൽ ‘സാക്മീ’യിലൂടെ കാലുറപ്പിച്ചു. ഇതേ ചിത്രത്തിൽതന്നെ പിന്നണി ഗായകനുമായി.

‘ഡിസ്കോ ഡാൻസർ’ (1982) ആണ് ബപ്പി ലാഹിരിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ‘ഗുഡ് ബോയ്സ്’(1997) എന്ന മലയാള സിനിമയിലെ ഗാനങ്ങൾക്കും ഈണമിട്ടു. ‌2014ൽ ബിജെപിയിൽ ചേർന്ന ബപ്പി ലാഹിരി ബംഗാളിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

English Summary: Bappi Lahiri, Music Composer-Singer, Dies In Mumbai Hospital At 69

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com