വോട്ടു വിഡിയോ പ്രചരിച്ചു; കാൻപുർ മേയർ കുടുങ്ങി
Mail This Article
ലക്നൗ ∙ വോട്ടു ചെയ്യുന്നതിന്റെ സെൽഫിയെടുക്കുകയും വിഡിയോ ചിത്രീകരിച്ചു പുറത്തുവിടുകയും ചെയ്ത കാൻപുർ മേയറും ബിജെപി നേതാവുമായ പ്രമീള പാണ്ഡെക്ക് എതിരെ കേസെടുത്തു. യുപി നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തിൽ കാൻപുരിലെ ഹഡ്സൻ സ്കൂളിലാണു മേയർ വോട്ട് ചെയ്തത്. മേയർ പകർത്തിയ വിഡിയോ വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മേയർ ലംഘിച്ചതായി കലക്ടർ നേഹ ശർമ വ്യക്തമാക്കി. ഏതു പാർട്ടിക്കാണ് വോട്ടുചെയ്തതെന്നു വിഡിയോയിൽ വ്യക്തമാണെന്നും കലക്ടർ പറഞ്ഞു. പോളിങ് ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിട്ടുള്ളതാണ്.
വോട്ടു ചെയ്യുന്നത് വിഡിയോയിൽ പകർത്തുകയും സെൽഫി എടുക്കുകയും ചെയ്ത യുവമോർച്ച നേതാവ് നവാബ് സിങ്ങിനെതിരെയും കേസെടുത്തു.
English Summary: UP Polls: Case against Kanpur mayor