ADVERTISEMENT

ഇംഫാൽ ∙ ബിജെപിയും ആർഎസ്എസും മണിപ്പുരിൽ എത്തിയത് അധികാരികളെപ്പോലെയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിന്റെ സംസ്കാരത്തെയും ഭാഷയെയും ജനാധിപത്യമൂല്യങ്ങളയും നശിപ്പിക്കുകയാണ് ബിജെപി എന്ന് ഇംഫാലിൽ കോൺഗ്രസ് റാലിയിൽ രാഹുൽ പറഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത റാലി കോൺഗ്രസിന്റെ ശക്തിപ്രകടനം കൂടിയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനു സാധിച്ചിരുന്നില്ല.

ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ശഹീദ് മിനാറും നുപിലാൽ കോംപ്ലക്സും സന്ദർശിച്ച് സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലികളർപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള പുരോഗമന മതനിരപേക്ഷ സഖ്യത്തിന്റെ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. ഇന്നു ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാളെ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണം നടത്തും. 

Content Highlight: Manipur Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com