ബാബാ ഗുർമീതിന് സെഡ് പ്ലസ് സുരക്ഷ
Mail This Article
×
ചണ്ഡിഗഡ്∙ പരോളിലിറങ്ങിയ ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ്ങിന് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി. ഈ മാസം 7 നാണ് ഹരിയാന ജയിലിൽനിന്ന് ബാബാ ഗുർമീത് 3 ആഴ്ചത്തെ പരോളിലിറങ്ങിയത്. ഖലിസ്ഥാൻവാദികളിൽനിന്ന് ജീവനു ഭീഷണിയുള്ളതിനാലാണ് അതീവസുരക്ഷ ഏർപ്പെടുത്തിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. കഠിനതടവുകാരുടെ പട്ടികയിൽ ബാബാ ഗുർമീത് ഉൾപ്പെടുന്നില്ലെന്ന് ഹരിയാന സർക്കാർ വിശദീകരിച്ചു.
ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീതിന് ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
English Summary: Z Plus protection for Baba Gurmeet
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.