ADVERTISEMENT

അമേഠി ∙ ജനങ്ങളിൽനിന്ന് അകന്നുപോയതാണ് നെഹ്റു കുടുംബത്തിനും കോൺഗ്രസിനും പറ്റിയ പാളിച്ചയെന്ന് മുൻ കോൺഗ്രസ് നേതാവും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സഞ്ജയ് സിങ്. കാലത്തിനനുസരിച്ചു നീങ്ങുന്നതാണ് ബിജെപിയുടെ ശക്തിയെന്നും സഞ്ജയ് ‘മനോരമ’യോടു പറഞ്ഞു.

ജനങ്ങളിൽ നിന്ന് അകന്നുപോയതാണ് ഗാന്ധി(നെഹ്റു)കുടുംബത്തിനും കോൺഗ്രസിനും പറ്റിയ പാളിച്ചയെന്ന് മുൻ കോൺഗ്രസ് നേതാവും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ ഡോ. സഞ്ജയ് സിങ്. കാലത്തിനനുസരിച്ചു നീങ്ങുന്നതാണ് ബിജെപിയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് സിങ് ‘മനോരമ’യോടു സംസാരിക്കുന്നു:

എന്താണ് ഇത്തവണത്തെ മുഖ്യ തിരഞ്ഞെടുപ്പു വിഷയം?

അമേഠിയും സഞ്ജയ് സിങും ബിജെപിയുമാണ് മുഖ്യ വിഷയം. ഞാൻ രാഷ്ട്രീയം തുടങ്ങിയ 70കളിൽ ഇവിടെ റോഡുകളില്ലായിരുന്നു. വൈദ്യുതി ഇല്ലായിരുന്നു. ഇപ്പോൾ എല്ലാമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാക്ടറികൾ എല്ലാമുണ്ട്. എന്റെ കാലത്തു തന്നെ 10,000 തൊഴിലവസരങ്ങളുണ്ടായിരുന്നു. അമേഠിയുടെ വികസനമാണ് ഞാൻ ചർച്ച ചെയ്യുന്നത്.

താങ്കളടക്കമുള്ളവർ ജനപ്രതിനിധികളായിട്ടും വികസനം വന്നില്ലേ?

വികസനം എന്നത് ഒരുകാലത്തും തീരുന്നതല്ല. സമൂഹം വളരുന്നതിനനുസരിച്ച് ആവശ്യങ്ങളും വർധിക്കും. വികസനം എന്നതു തുടർച്ചയായ പ്രക്രിയയാണ്.

സഞ്ജയ് സിങ് എന്ന പേര് കോൺഗ്രസുമായി ചേർത്തുവച്ചതായിരുന്നു. ബിജെപി സ്ഥാനാർഥിയാകുമ്പോൾ ആ ബന്ധം ബാധ്യതയാവുന്നുണ്ടോ?

സത്യത്തിൽ കോൺഗ്രസ് സഞ്ജയ് സിങുമായി ചേർന്നതാണ്. ഗാന്ധികുടുംബം അമേഠിയിലേക്കു വന്നത് എന്റെ പൂർവ പിതാക്കൾ ക്ഷണിച്ചതു കൊണ്ടാണ്. അപ്പോൾ ജനങ്ങൾ അവർക്കൊപ്പം നിന്നു. രാഷ്ട്രീയം എന്നു പറയുന്നത് ജനങ്ങളുമായുള്ള ബന്ധമാണ്. അവർ ജനങ്ങളിൽ നിന്ന് അകന്നപ്പോൾ ജനങ്ങൾ ബിജെപിക്കൊപ്പം പോയി. മോദി ജനങ്ങളുമായി ബന്ധപ്പെടുന്നു. കൊച്ചു കുട്ടികൾക്കൊപ്പവും പ്രായമായവർക്കും മോദിയെ മനസിലാക്കാനാവുന്നു. കാലത്തിനനുസരിച്ചും ജനങ്ങളുടെ വികാരങ്ങൾക്കനുസരിച്ചും നിൽക്കാൻ കഴിയുന്നു. ബിജെപിയുടെ ശക്തി അതാണ്. ഇനി ബിജെപിയുടെ കാലമാണ്. 

സ്ഥാനാർഥി പാർട്ടി മാറി വരുമ്പോൾ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടോ?

ഒരിക്കലുമില്ല. 30 വർഷം മുൻപ് 98 ശതമാനം വോട്ടു നേടി ഞാനിവിടെ നിന്ന് ജയിച്ചിരുന്നു. അതേ ആവേശവും സ്നേഹവും ഞാൻ ജനങ്ങളിൽ ഇപ്പോഴും കാണുന്നു, അനുഭവിക്കുന്നു. ഞാൻ സന്തുഷ്ടനാണ്. അതിന്റെ ആത്മവിശ്വാസവുമുണ്ട്.

English Summary: UP Elections: Sanjay Singh Interview 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com