ADVERTISEMENT

ന്യൂഡൽഹി ∙ എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിച്ചെങ്കിലും യഥാർഥ ഫലം പുറത്തുവരും വരെ ആഹ്ലാദം ഉള്ളിലടക്കി പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ കാത്തിരിപ്പ്. എക്സിറ്റ് പോളുകളെ വിശ്വസിക്കരുതെന്ന പാഠം 2017 ൽ അവർ പഠിച്ചതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നിലധികം പോളുകൾ ആം ആദ്മിക്കു കേവല ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ കോൺഗ്രസ് ഭരണം പിടിച്ചു. ഇക്കുറി അത് ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ആം ആദ്മി.

ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ, എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ആം ആദ്മിക്കു വ്യക്തതയില്ല. ഡൽഹിയിൽനിന്നുള്ള ആം ആദ്മിയെ പുറത്തു നിർത്താൻ കോൺഗ്രസും ശിരോമണി അകാലിദളും കൈകോർക്കാനുള്ള സാധ്യതയും അരവിന്ദ് കേജ്‍രിവാളും സംഘവും തള്ളിക്കളയുന്നില്ല.

പഞ്ചാബ് ഇക്കുറി നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്നാണു പ്രാഥമിക വിലയിരുത്തലെങ്കിലും കോൺഗ്രസ് നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല. സർക്കാർ രൂപീകരണ സാധ്യത തെളിഞ്ഞാൽ, താമസമില്ലാതെ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. ഇന്ന് ഫലം വന്നയുടൻ ചണ്ഡീഗഡിൽ പാർട്ടി ആസ്ഥാനത്തേക്കെത്താനാണ് എംഎൽമാർക്കുള്ള നിർദേശം. ദേശീയ നേതാക്കളായ അജയ് മാക്കൻ, പവൻ ഖേര എന്നിവരെ ഹൈക്കമാൻഡ് ചണ്ഡീഗഡിലേക്ക് അയച്ചു.

അകാലിദൾ ഭരണത്തിലേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സുഖ്ബീർ സിങ് ബാദൽ, എക്സിറ്റ് പോളുകൾ നിരോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

English Summary: Punjab assembly elections: Aam Aadmi Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com