പഞ്ചാബ് മന്ത്രിസഭ: സത്യപ്രതിജ്ഞ ഭഗത് സിങ്ങിന്റെ ജന്മഗ്രാമത്തിൽ
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിൽ നടക്കും. തീയതി പിന്നീടു തീരുമാനിക്കും.
സർക്കാർ ഓഫിസുകളിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനു പകരം ഭഗത് സിങ്, ബി.ആർ.അംബേദ്കർ എന്നിവരുടെ ചിത്രം സ്ഥാപിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ അറിയിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, കായിക മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകും.
വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിനു പകരം വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പഞ്ചാബിൽ ഉറപ്പാക്കും.
മന്ത്രിമാർ അതിർത്തി മേഖലകളും ഗ്രാമങ്ങളും സഞ്ചരിച്ച് സാധാരണക്കാരുടെ പരാതികൾ കേൾക്കും – മാൻ പറഞ്ഞു.
English Summary: 'Will take oath in Bhagat Singh's ancestral village, not Raj Bhawan': Bhagwant