ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഷാഹിബാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക് ഇന്ത്യയിലെ റെക്കോർഡ് ഭൂരിപക്ഷം. ഇവിടത്തെ സിറ്റിങ് എംഎൽഎ സുനിൽ ശർമ 2,14,835 വോട്ടുകൾക്കാണ് സമാജ്‌വാദി പാർട്ടിയിലെ അമ്രപാൽ ശർമയെ തോൽപിച്ചത്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപിയുടെ അജിത് പവാർ 2019 ൽ നേടിയ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണു സുനിൽ മറികടന്നത്. 

നോയിഡയിലെ ബിജെപി സ്ഥാനാർഥിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകനുമായ പങ്കജ് സിങ്ങും അജിത്തിന്റെ റെക്കോർഡ് മറികടന്നു. 1.81 ലക്ഷമാണ് പങ്കജിന്റെ ഭൂരിപക്ഷം. സുനിൽ ശർമ 2017 ൽ 1.50 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസിലായിരുന്ന അമ്രപാൽ തന്നെയായിരുന്നു അന്നും എതിരാളി. 10,20,386 വോട്ടർമാരുള്ള ഷാഹിബാബാദാണ് യുപിയിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം. ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം (1,03,390 വോട്ടിന്റെ ഭൂരിപക്ഷം) 4 ബിജെപി സ്ഥാനാർഥികൾക്കു കൂടി ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ട്. 

English Summary: Highest victory margin: Sahibabad mla sunil sharma creates history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com