ADVERTISEMENT

ന്യൂഡൽഹി ∙ യോഗി ആദിത്യനാഥിനെക്കാൾ മുൻപേ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതു കൊണ്ടാണ് താൻ കർഹേൽ മണ്ഡലം തിരഞ്ഞെടുത്തത് എന്നായിരുന്നു അഖിലേഷ് യാദവ് പ്രചാരണവേളയിൽ പറഞ്ഞത്. ആറാം ഘട്ടത്തിലായിരുന്നു യോഗിയുടെ മണ്ഡലമായ ഗോരഖ്പുർ അർബനിലെ തിരഞ്ഞെടുപ്പ്. കർഹേലിൽ മൂന്നാം ഘട്ടത്തിലും. ഫലം വന്നപ്പോൾ ബഹുദൂരം മുൻപിൽ യോഗി തന്നെ. 

1985 നു ശേഷം ആദ്യമായാണ് ഒരു കക്ഷിക്ക് യുപിയിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 2017 ൽ മോദി തരംഗമുണ്ടായപ്പോഴുണ്ടായ സീറ്റുകൾ കിട്ടിയില്ലെങ്കിലും ഭരണവിരുദ്ധ തരംഗമെന്ന പ്രചാരണങ്ങളെ തരിപ്പണമാക്കി യോഗിയുടെ ‘ബുൾഡോസർ’ മുന്നേറി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പ്രതീകമായി യോഗി ആദിത്യനാഥ് (49) മാറി. 

ഡബിൾ എൻജിൻ സർക്കാർ എന്നാണ് ആദിത്യനാഥ് എല്ലായിടത്തും തന്റെ സർക്കാരിനെ വിശേഷിപ്പിച്ചത്. കേന്ദ്രപദ്ധതികൾ നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസനത്തിനു മുൻതൂക്കം നൽകിയതും നേട്ടമായി എടുത്തു കാണിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ചൂണ്ടിക്കാണിച്ച് സമാധാന ജീവിതം യുപിയിലാണെന്ന് പറഞ്ഞു. 

യുപിയിൽ തോറ്റാൽ യോഗി ദേശീയ രാഷ്ട്രീയത്തിലേക്ക് മോദിയുടെ പകരക്കാരനായി വരുമോയെന്ന ചർച്ചയ്ക്കും തൽക്കാലം ശമനമാവുകയാണ്. ആദ്യമായി നിയമസഭയിലേക്കു മൽസരിച്ചപ്പോൾ പാർട്ടിക്കു മിന്നുന്ന ജയവും 5 വർഷം ഭരിച്ച ശേഷം തുടർഭരണവും നൽകി യോഗി തിളങ്ങുന്ന താരമാവുന്നു. 

ദേശീയ രാഷ്ട്രീയത്തിൽ മോദിയോളം തലപ്പൊക്കമുള്ള നേതാവായി യോഗി മാറുമോ എന്നാണ് ഇനി അറിയേണ്ടത്. വൈകാതെ ബിജെപിയുടെ ദേശീയ പാർലമെന്ററി ബോർഡിൽ യോഗി എത്തുമെന്നു സൂചനകളുണ്ട്.

 

English Summary: Yogi become new Hindutva face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com