ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് സിങ് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങ്ങിന്റെ ജൻമഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിലാണ് ചടങ്ങ്. 3 ലക്ഷത്തോളം പേർ ചടങ്ങിനെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പങ്കെടുക്കും. 

ഇന്ന് മുഖ്യമന്ത്രി മാത്രമാണ് അധികാരമേൽക്കുക. 17 മന്ത്രിമാരാണ് കാബിനറ്റിൽ ഉണ്ടാവുക. പ്രമുഖ നേതാവും നിലവിൽ പ്രതിപക്ഷ നേതാവുമായിരുന്ന ഹർപാൽ സിങ് ചീമ ഉപമുഖ്യമന്ത്രി ആയേക്കും. സംസ്ഥാനത്ത് ആദ്യമായി വനിത സ്പീക്കർ ആകും. അധ്യാപിക കൂടിയായ സർവജിത് മാനുകെ ആണ് പുതിയ സ്പീക്കർ.

പഞ്ചാബിൽ ഏപ്രിൽ മുതൽ എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്നും ആംആദ്മി പാർട്ടി പ്രഖ്യാപിച്ചു. മുൻ മന്ത്രിമാരും എംപിമാരും അടക്കം 122 പേരുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ച നിയുക്ത മുഖ്യമന്ത്രി 57 പ്രമുഖ നേതാക്കൾ സർക്കാർ വസതികൾ ഒഴിയണമെന്നും ആവശ്യപ്പെട്ടു. 

Content Highlight: Punjab Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com