ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ പാർട്ടി ഒരു സീറ്റിലേക്ക് ഒതുങ്ങിപ്പോയ തിരഞ്ഞെടുപ്പിനെ തുടർന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി ലോക്സഭയിലെ നേതാവായ റിതേഷ് പാണ്ഡെയെ നീക്കി. പകരം ഗിരീഷ് ചന്ദ്ര ജാടവിനെ നിയമിച്ചു. ലോക്സഭയിൽ പാർട്ടിക്ക് 10 അംഗങ്ങളാണുള്ളത്. 

അതേസമയം, പുതിയ മന്ത്രിസഭ രൂപീകരണത്തെപ്പറ്റി നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഉപ മുഖ്യമന്ത്രിയും പ്രമുഖ പിന്നാക്ക നേതാവുമായ കേശവ് പ്രസാദ് മൗര്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് ധാരണ. 

Content Highlight: Uttar Pradesh Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com