ADVERTISEMENT

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെയും ഭാര്യയെയും കൽക്കരി കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ഈ മാസം 21ന് അഭിഷേകും 22ന് ഭാര്യ രുചിര ബാനർജിയും ഹാജരാകണം. 

കഴിഞ്ഞ സെപ്റ്റംബറിൽ ഇഡി ഇരുവർക്കും നോട്ടിസ് നൽകിയിരുന്നു. ഇതിനെതിരെ ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ 11ന് ഹർജി തള്ളി. 

അനധികൃത കൽക്കരി ഇടപാടിലൂടെ അഭിഷേകും ഭാര്യയും പണം സമ്പാദിച്ചെന്നാരോപിച്ച് സിബിഐ 2020 നവംബറിൽ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇഡി അന്വേഷണം നടത്തിയത്.

 

English Summary: ED summons Abhishek Banerjee, his wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com