ADVERTISEMENT

ചണ്ഡിഗഡ് ∙ ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ ഇന്ന് (മാർച്ച് 23) പഞ്ചാബിൽ പൊതുഅവധി പ്രഖ്യാപിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് പ്രഖ്യാപനം നടത്തിയത്.

അവധി പ്രഖ്യാപിക്കുകയല്ല, സ്കൂളുകളിലും കോളജുകളിലും സർക്കാർ ഓഫിസുകളിലും ഭഗത് സിങ്ങിനെ അനുസ്മരിക്കുകയാണു വേണ്ടതെന്നു കോൺഗ്രസ് എംഎൽഎ അമരിന്ദർ സിങ് രാജ വാറിങ് പറഞ്ഞു. ‘‘താങ്കൾക്കു ഭഗത് സിങ്ങിന്റെ ജന്മദിനം എന്നാണ് എന്നറിയാമോ’’ എന്നായിരുന്നു ഇതിനോടു മുഖ്യമന്ത്രിയുടെ മറുചോദ്യം. സെപ്റ്റംബർ 28ന് അദ്ദേഹത്തിന്റെ ജന്മദിനത്തി‍ൽ സ്കൂളുകളിലും കോളജുകളിലും അനുസ്മരണ പരിപാടികൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭാ മന്ദിരത്തിൽ ഭഗത് സിങ്ങിന്റെയും ഡോ. ബി.ആർ.അംബേദ്കറുടെയും മഹാരാജ രഞ്ജിത് സിങ്ങിന്റെയും പ്രതിമകൾ സ്ഥാപിക്കാനും മാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

English Summary: In Punjab, Bhagat Singh death anniversary will now be a state holiday: CM Bhagwant Mann

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com