ADVERTISEMENT

പനജി ∙ വീട്ടാവശ്യത്തിന് ഒരു വർഷം 3 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാൻ ഗോവയിലെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുമ്പയിര് ഖനനം വീണ്ടും തുടങ്ങുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളായി സാവന്ത് പ്രഖ്യാപിച്ചു. 

ഗോവയിൽ സ്പീക്കറായി രമേഷ് തവദ്കർ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർഥിയായ അലക്സിയോ സെക്യൂരിയയെ 15ന് എതിരെ 24 വോട്ടിനാണ് രമേഷ് തവദ്കർ പരാജയപ്പെടുത്തിയത്. 40 അംഗ സഭയിൽ ബിജെപിക്ക് 20 അംഗങ്ങളാണുള്ളത്. 3 സ്വതന്ത്രരും 2 മഹാരാഷ്ട്ര ഗോമന്തക് പാർട്ടി അംഗങ്ങളും പിന്തുണയ്ക്കുന്നു. 

മുഖ്യമന്ത്രിയടക്കം 9 അംഗങ്ങളുള്ള മന്ത്രിസഭയിൽ 4 പേർക്ക് എതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഗോവ ഇലക്‌ഷൻ വാച്ച് എന്ന സംഘടന വ്യക്തമാക്കി. 3 മന്ത്രിമാർക്ക് എതിരെയുള്ളത് ഗൗരവമുള്ള കേസുകളാണ്. 9 പേരുടെയും ശരാശരി ആസ്തി 19.49 കോടിയാണ്.

English Summary: Goa cabinet decides to provide 3 cooking gas cylinders free to households

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com