ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേനാ മേധാവി
Mail This Article
ന്യൂഡൽഹി ∙ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ഈ മാസം ഒടുവിൽ വിരമിക്കുന്ന ജനറൽ എം.എം. നരവനെയുടെ പിൻഗാമിയായി മേയ് 1 നു ചുമതലയേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ നിയമന സമിതിയാണു പുതിയ മേധാവിയെ തീരുമാനിച്ചത്.
സേനയിലെ എൻജിനീയറിങ് കോറിൽ നിന്ന് മേധാവിയാകുന്ന ആദ്യത്തെയാളാണു പാണ്ഡെ. നരവനെയ്ക്കു ശേഷം സേനയിലെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനായ പാണ്ഡെ, കൊൽക്കത്ത ആസ്ഥാനമായ കിഴക്കൻ കമാൻഡിന്റെ മേധാവിയായിരുന്നു. 1982 ൽ സേനയിൽ ചേർന്നു. നാഗ്പുർ സ്വദേശിയാണ്.
നരവനെയെ സംയുക്ത സേനാ മേധാവിയായി നിയമിച്ചേക്കുമെന്നു സൂചനയുണ്ട്. ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടതിനു ശേഷം ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
English Summary: Lt Gen Manoj Pande appointed as Indian Army chief