രാജ്യദ്രോഹക്കേസ് നടപടികൾക്കെതിരെ കോടതി: ഇത് വൊംബത്കരെയുടെ നിശ്ചയദാർഢ്യം
Mail This Article
ന്യൂഡൽഹി ∙ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് ഉപയോഗിക്കുന്നതു താൽക്കാലികമായി തടഞ്ഞ സുപ്രീം കോടതി നടപടിക്കു പിന്നിൽ ഒരു എൺപതുകാരന്റെ നിശ്ചയദാർഢ്യം കൂടിയുണ്ട് –1996 ൽ സേനയിൽ നിന്നു വിരമിച്ച മൈസൂർ സ്വദേശി മേജർ ജനറൽ എസ്.ജി. വൊംബത്കരെയുടെ.
വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളുടെ കൂട്ടത്തിൽ ഒന്നാമത്തേത് വൊംബത്കരെയുടേതായിരുന്നു. ജീവിതം മുഴുവൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഒരാളുടെ ഹർജിയാണിതെന്നും ഇതിനു മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടെന്നു പറയാൻ കഴിയില്ലെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞിരുന്നു. കോടതിയുടെ ഇടക്കാല വിധിയിൽ സന്തുഷ്ടനാണ് എന്നായിരുന്നു വിശിഷ്ട സേവ മെഡൽ ഉൾപ്പെടെ നേടിയിട്ടുള്ള വൊംബത്കരെയുടെ പ്രതികരണം.
Content Highlight: S.G. Vombatkere