ADVERTISEMENT

ന്യൂഡൽഹി ∙ 1962 ലെ കേദാർനാഥ് കേസിലെ വിധിയോടെ കൂടുതൽ ആധികാരികമാക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം, പിന്നാലെ വന്ന ലോ കമ്മിഷൻ റിപ്പോർട്ടുകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. 124എ റദ്ദാക്കണമെന്ന ആവശ്യം 1968 ലെ റിപ്പോർട്ട് നിരാകരിച്ചപ്പോൾ 1971 ലെ കമ്മിഷന്റെ ശുപാർശ മറ്റൊന്നായിരുന്നു. നിയമംമൂലം സ്ഥാപിതമായ സർക്കാരിനെതിരെ എന്നതിനു പുറമേ ഭരണഘടന, നിയമസഭ, കോടതി എന്നിവയെ കൂടി രാജ്യദ്രോഹ പരിധിയിൽ കൊണ്ടുവരാമെന്നായിരുന്നു ആ ശുപാർശ. എന്നാൽ, 2018 ലെ ലോ കമ്മിഷൻ റിപ്പോർട്ടുകളിലൊന്നിൽ ഈ വകുപ്പിനെക്കുറിച്ച് പുനരാലോചിക്കാമെന്നു വ്യക്തമാക്കി. 

ഭരണഘടനയിലെ 13–ാം വകുപ്പ്

ഭരണഘടന നിലവിൽ വരും മുൻപുണ്ടായിരുന്ന നിയമങ്ങൾ മൗലികാവകാശത്തിന് എതിരാകുമ്പോൾ അവയ്ക്ക് പ്രയോഗസാധുതയില്ലെന്ന് ഭരണഘടനയുടെ 13–ാം വകുപ്പിൽ വ്യക്തമാണ്. മൗലികാവകാശത്തിന് എതിരായ നിയമം സർക്കാർ ഉണ്ടാക്കരുത് എന്നതിനു പുറമേ, പഴയ ഇത്തരം നിയമങ്ങൾ അസാധുവാകും എന്നാണ് 13–ാം വകുപ്പിലുള്ളത്.

English Summary: Sedition law old recommendation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com