ADVERTISEMENT

ന്യൂഡൽഹി ∙ 124എ വകുപ്പ് പുനഃപരിശോധിക്കുംവരെ വിഷയം കോടതി പരിഗണിക്കരുതെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിൽ നിയമം ഉപയോഗിച്ചുള്ള നടപടികൾ മരവിപ്പിക്കാൻ കഴിയില്ലേയെന്നു കോടതി ചോദിച്ചു. ഇതിനെ എതിർത്താണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ മറുപടി സത്യവാങ്മൂലം നൽകിയത്.

പുതിയ കേസുകളിൽ കേന്ദ്രം പ്രത്യേക മാർഗനിർദേശം നൽകാം, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയോടെ മാത്രമാകും പുതിയ കേസുകളെടുക്കുക, കേസുകൾ കോടതിയുടെ തീർപ്പിനു വിധേയമായിരിക്കും തുടങ്ങിയ നിർദേശങ്ങൾ‍ സർക്കാർ മുന്നോട്ടുവച്ചു. കോടതിയായാലും സർക്കാരായാലും ശിക്ഷാ വകുപ്പു മരവിപ്പിക്കുന്നത് ഉചിതമാകില്ലെന്നും വ്യക്തമാക്കി.

എന്നാൽ, ബ്രിട്ടിഷ് ഭരണകാലത്തെ വകുപ്പ് പ്രഥമദൃഷ്ട്യാ നിലവിലെ സാമൂഹിക സാഹചര്യവുമായി ഒത്തുപോകുന്നതല്ലെന്ന കോടതിയുടെ നിലപാടിനോട് സർക്കാർ യോജിക്കുന്നുണ്ടെന്നു ബെഞ്ച് വിലയിരുത്തി. ഫലത്തിൽ, താൽക്കാലിക നടപടികളെന്നോണം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ സുപ്രീം കോടതി തള്ളി. 

Content Highlight: Sedition Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com