ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമടക്കം നൽകുന്ന 'പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ' പദ്ധതിയിലൂടെ കേരളത്തിൽ നിന്ന് 112 കുട്ടികൾക്കു സഹായം ലഭിക്കും. വിതരണോദ്ഘാടനം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിർവഹിക്കും. രക്ഷിതാക്കളും കുട്ടികളും വെർച്വലായി പരിപാടിയിൽ പങ്കെടുക്കും.

ബന്ധുക്കളോടൊത്തു താമസിക്കുന്ന കുട്ടികൾക്കു പ്രതിമാസം 4,000 രൂപ സഹായധനമായി നൽകും. വിവിധ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കു വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉൾപ്പെടെയുള്ള സഹായം ആ സ്ഥാപനത്തിനു ലഭ്യമാക്കും. 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ ലഭ്യമാക്കും. 18– 23 വയസ്സുള്ള കുട്ടികൾക്കു മാസംതോറും സ്റ്റൈപൻഡുണ്ടാകും. 23 വയസ്സ് ആകുമ്പോൾ മൊത്തം 10 ലക്ഷം രൂപ ലഭിക്കും.

കേരളത്തിൽ നിന്നുള്ള 112 കുട്ടികളിൽ 93 പേർ 18 വയസ്സിനു താഴെയുള്ളവരും 19 പേർ 18 വയസ്സിനു മുകളിലുള്ളവരുമാണ്.

ജില്ല തിരിച്ചുള്ള കണക്ക്: ആലപ്പുഴ: 8, എറണാകുളം: 9, ഇടുക്കി: 4, കണ്ണൂർ: 10, കാസർകോട്: 9, കൊല്ലം: 7, കോട്ടയം: 9, കോഴിക്കോട്: 5, മലപ്പുറം: 11, പാലക്കാട്: 11, പത്തനംതിട്ട: 3, തിരുവനന്തപുരം: 11, തൃശൂർ: 13, വയനാട്: 2

English Summary: PM Cares for children help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com