ആംനെസ്റ്റി മുൻ ഇന്ത്യ മേധാവിക്ക് സിബിഐ സമൻസ്
Mail This Article
×
ബെംഗളൂരു∙ രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ മുൻ മേധാവി ആകാർ പട്ടേലിന് സിബിഐ പ്രത്യേക കോടതി സമൻസ് അയച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ, മുൻ സിഇഒ ജി.അനന്തപത്മനാഭൻ എന്നിവരും 27ന് ഹാജരാകണം. സന്നദ്ധ സംഘടനകളുടെ വിദേശഫണ്ടിങ് നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ച് 36 കോടി രൂപ അനധികൃതമായി സ്വീകരിച്ചു എന്നാണു കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.