ADVERTISEMENT

ന്യൂഡൽഹി ∙ മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ 2 വർഷം കഴിഞ്ഞാൽ അവസാനിപ്പിക്കണമെന്ന് ലോക വ്യാപാര സംഘടന (ഡബ്ള്യുടിഒ) തീരുമാനിച്ചു. ചെറുകിട മീൻപിടിത്തക്കാർക്ക് കനത്ത ആഘാതമാകുന്നതാണ് നടപടി. ചെറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കു തുടരണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി. 

ജനീവയിൽ ചേർന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനമാണ് സബ്സിഡികൾ നിർത്തലാക്കാൻ തീരുമാനിച്ചത്. നിയമവിരുദ്ധവും അനിയന്ത്രിതവും കണക്കിൽ പെടുത്താത്തതുമായ മീൻപിടിത്തവും മത്സ്യസമ്പത്തിന്റെ അമിത ചൂഷണവും തടയാനെന്നോണമാണു സബ്സിഡികൾ നിർത്തലാക്കുന്നത്. 

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും 12 നോട്ടിക്കൽ മൈൽ വരെ മാത്രം മീൻപിടിത്തത്തിനു പോകുന്നവർക്കായി മാത്രം പരിമിതപ്പെടുത്താമെന്നും അതും 2 വർഷത്തേക്കു മാത്രമെന്നുമായിരുന്നു നേരത്തേയുണ്ടായ ചർച്ച. അതിനുപകരം, 200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധനം നടത്തുന്നവർക്ക് 2 വർഷത്തേക്കുകൂടി സബ്സിഡി തുടരാമെന്നാക്കി. ദൂരപരിധിയിലുള്ള മാറ്റം മാത്രമാണ് ഇന്ത്യയ്ക്കു ലഭിച്ച പരിഗണന. 

വികസിത രാജ്യങ്ങളെന്നോ വികസ്വര, അവികസിത രാജ്യങ്ങളെന്നോ വ്യത്യാസമില്ലാതെയും ചെറുകിടക്കാർ വൻകിടക്കാർ എന്ന വേർതിരിവില്ലാതെയുമാണു സബ്സിഡി വ്യവസ്ഥ. സമഗ്രമായ വ്യവസ്ഥകൾ കൊണ്ടുവന്നില്ലെങ്കിൽ മാത്രം 4 വർഷം കഴിഞ്ഞാൽ ഇപ്പോഴത്തെ കരാർ ഇല്ലാതാകും. എന്നാൽ, സബ്സിഡി തടയുന്നതിനു മുൻകയ്യെടുത്ത വികസിത രാജ്യങ്ങൾ അത്തരമൊരു സാഹചര്യം അനുവദിക്കില്ലെന്നാണ് വിലയിരുത്തൽ.

English Summary: Fishing subsidy for two more years only

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com