ഒഡീഷയുടെ ഗരിമ ആദ്യം ഗിരിയിലൂടെ
Mail This Article
×
ഭുവനേശ്വർ ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു വിജയത്തിലേക്കു മുന്നേറുമ്പോൾ ഒഡീഷക്കാരുടെ മനസ്സിലേക്കോടിയെത്തുന്നത് വി.വി.ഗിരിയാണ്. ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയായിരുന്ന വരാഹഗിരി വെങ്കിടഗിരി എന്ന വി.വി.ഗിരിയും ഒഡീഷക്കാരനായിരുന്നു. ഗഞ്ജം ജില്ലയിലെ ബെർഹാംപൂരിൽ ജനിച്ച വി.വി.ഗിരിയുടെ ചരമവാർഷികം ഇന്നലെയായിരുന്നു.
1969 ഓഗസ്റ്റ് 24 മുതൽ 1974 ഓഗസ്റ്റ് 24 വരെയായിരുന്നു ഗിരിയുടെ കാലാവധി. 1975 ൽ രാഷ്ട്രം ഭാരതരത്ന നൽകി ആദരിച്ചു.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയാണ് ഗിരിയുടെ മാതാപിതാക്കളുടെ ജന്മദേശം. കോൺഗ്രസിന്റെ നീലം സഞ്ജീവ റെഡ്ഡിയെ തോൽപ്പിച്ചാണ് ഗിരി രാഷ്ട്രപതിയായത്. ഗിരി ജനിച്ചു വളർന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ഗേൾസ് ഹൈസ്കൂളാണ്.
English Summary: VV Giri first president from Odisha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.