ADVERTISEMENT

ന്യൂഡൽ‍ഹി ∙രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമുവിന്റെ വിജയം ഉറപ്പായിരുന്നെങ്കിലും വോട്ടു ശതമാനം 2017ലേതിനെക്കാൾ കുറഞ്ഞത് ബിജെപിയെ ഞെട്ടിച്ചു. ദ്രൗപദി മുർമുവിന് 64.03% വോട്ടാണു ലഭിച്ചത്. കഴിഞ്ഞ തവണ റാംനാഥ് കോവിന്ദിനു ലഭിച്ചത് 65.65% വോട്ടും. കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് 34.35% വോട്ട് ലഭിച്ചു; ഇത്തവണ യശ്വന്ത് സിൻഹയ്ക്ക് 35.97%. 

ദ്രൗപദി മുർമുവിന് 70% വോട്ടെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, പ്രതിപക്ഷത്തുനിന്നുള്ള ചില പാർട്ടികളുടെ ഉൾപ്പെടെ വോട്ട് ലഭിച്ചിട്ടും ശതമാനം കുറഞ്ഞുവെന്നതാണു ശ്രദ്ധേയം. ഗോവ – 4, ഗുജറാത്ത് – 10, യുപി – 12, അസം – 22 എന്നിങ്ങനെ പ്രതിപക്ഷ എംഎൽഎമാരുടെ വോട്ട് ദ്രൗപദി മുർമുവിനു ലഭിച്ചെന്നാണു ബിജെപി പറയുന്നത്.

English Summary: Vote percentage less for Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com