ADVERTISEMENT

ന്യൂഡൽഹി ∙ വ്യോമസേനയിലെ ശേഷിക്കുന്ന 4 മിഗ് 21 സ്‌ക്വാഡ്രനുകൾ 3 വർഷംകൊണ്ട് ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചതായി സേനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി ശ്രീനഗർ ആസ്ഥാനമായുള്ള 51–ാം സ്ക്വാഡ്രൻ സെപ്റ്റംബർ 30 ന് പ്രവർത്തനം അവസാനിപ്പിക്കും. പാക്കിസ്ഥാൻ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും ചെയ്ത അഭിനന്ദൻ വർധമാൻ ഈ സ്ക്വാഡ്രനിൽ വിങ് കമാൻഡർ ആയിരുന്നു. 

റഷ്യൻ നിർമിത യുദ്ധവിമാനമാണ് മിഗ്. നിലവിൽ വ്യോമസേനയ്ക്ക് 70 മിഗ്-21 ഉം 50 മിഗ്-29 ഉം ഉണ്ട്. സേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് ഇവ ഒഴിവാക്കുന്നത്. 

ഇതേസമയം, രാജസ്ഥാനിലെ ബാമറിൽ മിഗ് തകർന്നു മരിച്ച 2 പൈലറ്റുമാർക്ക് സേന അന്ത്യാഞ്ജലിയർപ്പിച്ചു. വ്യാഴാഴ്ച രാത്രി 9 ന് പരിശീലനപ്പറക്കലിനിടെ മിഗ് 21 ബൈസൻ തകർന്ന് ഹിമാചൽപ്രദേശ് സ്വദേശി വിങ് കമാൻഡർ എം.റാണ, ജമ്മു സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് അദ്വിത്യ ബാൽ എന്നിവരാണു മരിച്ചത്. 

കഴിഞ്ഞ 5 വർഷത്തിനിടെ വ്യോമസേനാ വിമാനങ്ങൾ തകർന്ന് 42 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, മിഗ് തകർന്നുമാത്രം ഇരുന്നൂറോളം പൈലറ്റുമാർ കൊല്ലപ്പെട്ടെന്ന് ബിജെപി എം.പി വരുൺ ഗാന്ധി ചൂണ്ടിക്കാട്ടി.

English Summary: Airforce to withdraw remaining MIG 21 planes in the next three years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com