ADVERTISEMENT

ബെംഗളൂരു ∙ സ്വാതന്ത്ര്യ ജൂബിലിയോട് അനുബന്ധിച്ച് കർണാടക സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ അംബേദ്കറെ അവസാന നിരയിൽ മാത്രം അവതരിപ്പിച്ച പരസ്യത്തിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യ–പാക്കിസ്ഥാൻ വിഭജനത്തിന് കാരണക്കാരനായതുകൊണ്ടാണ് നെഹ്റുവിനെ ഉൾപ്പെടുത്താതിരുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് രവികുമാർ ന്യായീകരിച്ചു. ഝാൻസി റാണി, ഗാന്ധിജി, സവർക്കർ, വല്ലഭ് ഭായ് പട്ടേൽ എന്നിവർ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിനാൽ ഉൾപ്പെടുത്തിയെന്നും പറഞ്ഞു.

പരസ്യത്തെ ചോദ്യം ചെയ്ത കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ബൊമ്മെയെ ആർഎസ്എസിന്റെ അടിമയെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, നെഹ്റുവിനെ ഒഴിവാക്കിയതിലൂടെ ആഗോള സമൂഹത്തിനു മുന്നിൽ രാജ്യത്തെ അപമാനിച്ചെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവരും നടപടിയെ വിമർശിച്ചു.

English Summary: Karnataka govt drops Nehru’s photo in its Independence Day ad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com