കശ്മീരിൽ ബസ് മറിഞ്ഞ് 7 ഐടിബിപി ഭടന്മാർ മരിച്ചു; 9 പേരുടെ നില ഗുരുതരം
Mail This Article
ശ്രീനഗർ ∙ അമർനാഥ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സുരക്ഷാസൈനികർ സഞ്ചരിച്ച ബസ് കശ്മീരിലെ പഹൽഗാമിനു സമീപം ചന്ദൻവാരിയിൽ നദീതീരത്തേക്കു മറിഞ്ഞ് 7 ഐടിബിപി ഭടന്മാർ പേർ മരിച്ചു. 32 പേർക്കു പരുക്കേറ്റു. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ കരസേനാ ആശുപത്രിയിലെത്തിച്ചു.
ഹെഡ് കോൺസ്റ്റബിൾ ദുലാസിങ് (പഞ്ചാബ്), കോൺസ്റ്റബിൾമാരായ അഭിരാജ് (ബിഹാർ), കെ.അമിത് (ഉത്തർപ്രദേശ്), ഡി.രാജശേഖർ (ആന്ധ്രപ്രദേശ്), സുഭാഷ് സി. ബൈർവാൾ (രാജസ്ഥാൻ), ദിനേഷ ബഹ്റാ (ഉത്തരാഖണ്ഡ്), സന്ദീപ് കുമാർ (ജമ്മു–കശ്മീർ) എന്നിവരാണു മരിച്ചത്..
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ 37 സൈനികരും 2 പൊലീസുകാരുമാണ് ഇന്നലെ രാവിലെ 9.40ന് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ഐടിബിപി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ അനുശോചിച്ചു.
English Summary: ITBP Personnel Dead As Bus Falls Into Gorge In Jammu And Kashmir’s Pahalgam