ADVERTISEMENT

ന്യൂഡൽഹി ∙ ശ്രീനാരായണഗുരു ഉൾപ്പെടെയുള്ളവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. സ്വാതന്ത്ര്യ സമരത്തിനു വിവിധ തലങ്ങളുണ്ടായിരുന്നു. ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ, രവീന്ദ്രനാഥ ടഗോർ എന്നിവർ ഗ്രാമാന്തരങ്ങളിൽവരെ അവബോധമുണർത്തി.

സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ശക്തവും സ്വയംപര്യാപ്തവുമായ വികസിത ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നതാകണം നമ്മുടെ ലക്ഷ്യമെന്ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

വികസനത്തിൽ സ്ത്രീശക്തിയുടെ പ്രാധാന്യം, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ പോരാട്ടം, അടിമത്ത മനോഭാവത്തിൽ നിന്നുള്ള മോചനം എന്നിവയ്ക്കായിരുന്നു 83 മിനിറ്റ് നീണ്ട പ്രസംഗത്തിലെ ഊന്നൽ. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ബാബാ സാഹേബ് അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയവർക്കൊപ്പം വി.ഡി.സവർക്കറെയും മോദി പരാമർശിച്ചു.

English Summary: PM Modi's Independence Day speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com