ചണ്ഡിഗഡ് വിമാനത്താവളം ഇനി ഭഗത് സിങ്ങിന്റെ പേരിൽ
Mail This Article
×
ചണ്ഡിഗഡ് ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇനി ‘ഷഹീദ് ഭഗത് സിങ് ഇന്റർനാഷനൽ എയർപോർട്ട്’ എന്നാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും നടത്തിയ ചർച്ചയിൽ തീരുമാനമായി.
വിമാനത്താവളത്തിനു ഭഗത് സിങ്ങിന്റെ പേരിടാൻ 2017 ൽ പഞ്ചാബ് സർക്കാർ ശുപാർശ ചെയ്തിരുന്നുവെങ്കിലും പേരിനൊപ്പം ‘മൊഹാലി’ എന്ന് ഉപയോഗിക്കുന്നതു ഹരിയാന എതിർത്തു. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പഞ്ചാബിലെ മൊഹാലി നഗരത്തിലാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പഞ്ചാബ്, ഹരിയാന സർക്കാരുകളുടെയും സംയുക്ത സംരംഭമാണ് 485 കോടി രൂപയുടെ വിമാനത്താവള പദ്ധതി.
English Summary: Chandigarh airport to be named after Bhagat Singh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.