ADVERTISEMENT

പനജി ∙ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിനെ 2 സഹപ്രവർത്തകർ കൊലപ്പെടുത്തിയതാണെന്നു സഹോദരൻ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാത്രി ഗോവയിലെ റസ്റ്ററന്റിൽ വച്ചു ദേഹാസ്വാസ്ഥ്യം തോന്നിയ സൊനാലി ആശുപത്രിയിലെത്തും മുൻപു മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. 

എന്നാൽ, മരിക്കുന്നതിന് അൽപം മുൻപ് അമ്മയോടും സഹോദരിയോടും സഹോദരീ ഭർത്താവിനോടും സംസാരിച്ച സൊനാലി അസ്വസ്ഥയായിരുന്നുവെന്നും രണ്ടു പങ്കാളികളെക്കുറിച്ചു പരാതിപ്പെട്ടിരുന്നുവെന്നും സഹോദരൻ റിങ്കു ധാക്ക പറഞ്ഞു. ഹരിയാനയിലെ സൊനാലിയുടെ ഫാം ഹൗസിൽനിന്നു സിസിടിവി ക്യാമറകളും ലാപ്ടോപ്പും അടക്കമുള്ളവ മരണശേഷം കാണാതായെന്നും റിങ്കു പറഞ്ഞു. ഗോവ പൊലീസ് സൊനാലിയുടെ സഹപ്രവർത്തകർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്നും റിങ്കു ആരോപിച്ചു. ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 

മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഗോവ പൊലീസിന്റെ നിലപാട്. ഡിജിപിയുമായി ബന്ധപ്പെട്ടു താൻ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കഴിഞ്ഞദിവസം ഏതാനും സഹപ്രവർത്തകർക്കൊപ്പമാണ് സൊനാലി ഗോവയിലെത്തിയത്. 

English Summary: Late actress-politician Sonali Phogat's family suspects foul play, says she was 'feeling uneasy after meal'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com