ADVERTISEMENT

ന്യൂഡൽഹി ∙ ‘ഐഎഫ്എസ്’ എന്ന ചുരുക്കപ്പേര് ആര് ഉപയോഗിക്കണം എന്നതു സംബന്ധിച്ച് ഫോറിൻ (വിദേശകാര്യ) സർവീസും ഫോറസ്റ്റ് (വനം) സർവീസും തമ്മിലുള്ള തർക്കം പ്രധാനമന്ത്രിയുടെ മുന്നിലെത്തി. ഐഎഫ്എസ് എന്നതു വനം വകുപ്പിന് 1920 മുതൽ അനുവദിച്ചതാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസേഴ്സ് അസോസിയേഷൻ പഴ്സനേൽ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും നിവേദനം നൽകി. 

വനം–പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബേ കഴിഞ്ഞ മാസം പഴ്സനേൽ മന്ത്രാലയത്തിന് അയച്ച കത്തിൽ വനം വകുപ്പ് ഓഫിസർമാരെ ‘ഐഎഫ്ഒഎസ്’ എന്ന് പഴ്സനേൽ മന്ത്രാലയം അഭിസംബോധന ചെയ്യുന്നതു തെറ്റാണെന്ന് അറിയിച്ചതോടെയാണു തർക്കം ചൂടുപിടിച്ചത്. പേരിന്റെ കൂടെ ഐഎഫ്എസ് എന്ന് ഉപയോഗിക്കാനുള്ള അവകാശം വനം വകുപ്പ് ഓഫിസർമാർക്കു മാത്രമായി പരിമിതപ്പെടുത്താൻ കർശന നിർദേശം നൽകണമെന്നാണു ചൗബേ ആവശ്യപ്പെട്ടത്.

1920ൽ സർക്കാർ ഗസറ്റിലൂടെ വനം വകുപ്പിനു മാത്രമായി നൽകിയതാണ് ഈ പദവി എന്നാണ് വനം ഉദ്യോഗസ്ഥരുടെ വാദം. ഇതിന്റെ രേഖകളടക്കമാണു നിവേദനം നൽകിയത്.

Content Highlight: Indian Foreign Service, Indian Forest Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com