ADVERTISEMENT

ബെംഗളൂരു∙ മഴ നിലയ്ക്കാതെ പെയ്യുമ്പോൾ മുട്ടോളം വെള്ളത്തിലും ചെളിയിലും ബെംഗളൂരുവിൽ ജനത്തിന്റെ ദുരിതവും തുടരുന്നു. 164 തടാകങ്ങൾ കവിഞ്ഞ് ഒഴുകുകയാണ്. ഗതാഗതക്കുരുക്ക് അതിരൂക്ഷം. ഒട്ടേറെ വിമാന സർവീസുകളും വൈകി. സെപ്റ്റംബർ 1–5 വരെ പതിവിലും 150% അധികം മഴ പെയ്തു. മഹാദേവപുര, ബൊമ്മനഹള്ളി, കെആർ പുരം മേഖലയിൽ 307% ആണു മഴക്കൂടുതൽ. 42 വർഷത്തിനിടെ പെയ്ത വലിയ മഴത്തോത് ആണിത്. 

വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞപ്പോൾ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് 23 വയസ്സുകാരി മരിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും അപാർട്മെന്റുകളിലെ പാർക്കിങ് ഏരിയയിലും കയറിയ ചെളിവെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന തിരക്കിലാണ് ജനം. ട്രാക്ടറുകളിലും റബർ ബോട്ടുകളിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിക്കൊണ്ടിരിക്കുന്നു.

ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ അൺഅക്കാദമി സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് മഞ്ചൽ കുടുംബാംഗങ്ങൾക്കൊപ്പം ട്രാക്ടറിൽ പോകുന്ന വിഡിയോ പ്രചരിച്ചു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്കു മാറി. കമ്പനികൾ ജീവനക്കാരോടു വീടുകളിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചു.

English Summary: Flood in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com