ADVERTISEMENT

തിരുവനന്തപുരം ∙ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താൻ ശ്രമിച്ച ശ്രീനാരായണ ഗുരുവിന്റെയും പെരിയാറിന്റെയും മാർഗങ്ങളാണ് സർക്കാർ പിന്തുടരേണ്ടതെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് തമിഴ്നാട്ടിൽ സമാപനം കുറിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൈകാരികമായി എനിക്ക് ഏറെ അടുപ്പമുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഇപ്പോൾ പെരിയാറിന്റെ നാട്ടിൽ നിന്നു കോൺഗ്രസിന്റെ യാത്ര ശ്രീനാരായണ ഗുരുവിന്റെ നാട്ടിലേക്കു കടക്കുകയാണ്. ഇരുവരുടെയും ആദർശങ്ങൾ ഒന്നായിരുന്നു. ജനങ്ങൾ ജാതിക്കും മതത്തിനും അതീതമായി ഒരുമിക്കണം എന്നാണ് ഇരുവരും ആഗ്രഹിച്ചതും അധ്വാനിച്ചതും. നിർഭാഗ്യവശാൽ രാജ്യം ഭരിക്കുന്നത് ഇൗ ആശയങ്ങൾ അംഗീകരിക്കുന്ന സർക്കാരല്ല. മൂന്നു ബിസിനസ്സുകാർക്കു വേണ്ടിയാണ് ബിജെപി സർക്കാർ രാജ്യം ഭരിക്കുന്നത്. അതിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. 

English Summary: Rahul Gandhi against Narendra Modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com