ADVERTISEMENT

പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു സൂചന. അനാരോഗ്യം കാരണം ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറി മകൻ തേജസ്വി യാദവിനെ പകരം നിയോഗിക്കാനായിരുന്നു ലാലുവിന്റെ പദ്ധതി. എന്നാൽ, ഇതിനിടെയാണ് ബിഹാറിലെ രാഷ്ട്രീയ മാറ്റത്തെ തുടർന്ന് തേജസ്വി യാദവിനു ഉപമുഖ്യമന്ത്രി പദം കൈവന്നത്. തേജസ്വിക്കു ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാൽ ദേശീയ അധ്യക്ഷ സ്ഥാനം തൽക്കാലം കൈമാറില്ല. 1997 ൽ ആർജെഡി രൂപീകരിച്ചതു മുതൽ ലാലുവാണ് ദേശീയ അധ്യക്ഷൻ. 

മുഖ്യമന്ത്രി നിതീഷ് കുമാർ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള പ്രയത്നത്തിലായതിനാൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനു സർക്കാർ കാര്യങ്ങളിൽ കൂടുതൽ ചുമതലകളുണ്ട്. മുന്നണിയിലെ വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തേജസ്വി യാദവിനെ ഭാവി മുഖ്യമന്ത്രിയായി അംഗീകരിച്ചു കൊണ്ടാണു നിതീഷ് കുമാറിന്റെ നീക്കങ്ങളും. 

English Summary: Lalu Prasad Yadav to continue as RJD chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com