ADVERTISEMENT

ന്യൂഡൽഹി ∙ ഭൂദാന, സർവോദയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ആചാര്യ വിനോബ ഭാവെയ്ക്ക് ജന്മവാർഷികദിനത്തിൽ രാജ്യം ആദരാഞ്ജലിയർപ്പിച്ചു. ഗാന്ധിയൻ ആശയങ്ങളുടെ പ്രയോക്താവായിരുന്നു വിനോബ ഭാവെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 1895 സെപ്റ്റംബർ 11ന് മുംബൈയിലെ ഗഗോധയിലാണ് വിനോബ ഭാവെ ജനിച്ചത്. ‘ഗാന്ധിജിയുടെ ആത്മീയ പിൻഗാമി’ ആയ അദ്ദേഹത്തെയാണ് 1940 കളിൽ ഗാന്ധിജി വ്യക്തി സത്യഗ്രഹം ആരംഭിച്ചപ്പോൾ ഒന്നാമത്തെ ഭടനായി തിരഞ്ഞെടുത്തത്.

1924 ൽ വൈക്കം സത്യഗ്രഹത്തിന്റെ നിരീക്ഷകനായി കേരളത്തിൽ എത്തി. മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചു. ഷിക്കാഗോ പ്രസംഗത്തിന്റെ വാർഷികദിനത്തിൽ സ്വാമി വിവേകാനന്ദനും പ്രധാനമന്ത്രി ആദരമർപ്പിച്ചു. ഇന്ത്യയുടെ സംസ്കാരവും ധാർമികതയും ലോകത്തിനു പരിചയപ്പെടുത്തിയ അസാധാരണ പ്രസംഗമായിരുന്നു 1893 സെപ്റ്റംബർ 11ന് ഷിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ നടത്തിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

English Summary: PM Modi pays tributes to Vinoba Bhave, recalls Swami Vivekananda's Chicago speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com