ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം കോൺഗ്രസ് തൊഴിലില്ലായ്മ ദിനമായി ആചരിച്ചു. രാജ്യത്തെ യുവാക്കളിൽ 60% തൊഴിൽരഹിതരാണെന്നും തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരുവിധ നടപടിയും മോദി സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു. 2 കോടി പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം മോദി മറന്നു. കഴിഞ്ഞ 8 വർഷത്തിനിടെ 7 ലക്ഷം പേർക്കു മാത്രമാണു തൊഴിൽ നൽകിയതെന്നും സുപ്രിയ വിമർശിച്ചു.
വഴിയാത്രക്കാരുടെ ഷൂ പോളിഷ് ചെയ്തും ചായ വിറ്റുമാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊഴിലില്ലായ്മ ദിനം ആചരിച്ചത്. തൊഴിലില്ലായ്മ എന്ന ‘സമ്മാനമാണ്’ അധികാരത്തിലെത്തിയ ശേഷം ബിജെപി യുവാക്കൾക്കു നൽകിയതെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ആരോപിച്ചു.
English Summary: Congress observe Narendra Modi's birthday as unemployment day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.