സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നടപടികൾ യുട്യൂബിൽ; വൈകാതെ സ്വന്തം പ്ലാറ്റ്‌ഫോം
Mail This Article
ന്യൂഡൽഹി ∙ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നു മുതൽ തത്സമയം പൊതുജനങ്ങൾക്കു ലഭ്യമാകും. എൻഐസി വെബ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ കോടതി നടപടികൾ ആർക്കും കാണാം. ഇതിനുള്ള ട്രയൽ പരിശോധനയുടെ ഭാഗമായി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ഒന്നാം കോടതിയിലെയും ജസ്റ്റിസ് ഡി.ൈവ.ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടാം കോടതിയിലെയും നടപടികൾ ലൈവായി നൽകി.
ഇതിനിടെ, സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് പ്രത്യേക സംവിധാനം നിലവിൽ വരുമെന്നു ജസ്റ്റിസ് ലളിത് അറിയിച്ചു. കോടതി നടപടികൾ പൊതുജനങ്ങൾക്കു ലഭ്യമാകുമ്പോൾ ഇതിന്റെ പകർപ്പവകാശം കൂടി ഉറപ്പാക്കണമെന്ന് അഭിഭാഷകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം. ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ഒക്ടോബർ 17നു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
English Summary: Supreme Court proceedings live streaming