ADVERTISEMENT

ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമെന്നു കരുതപ്പെടുന്ന എസ്ഡിപിഐയുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തിട്ടില്ല. എസ്ഡിപിഐയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. അതിനാൽതന്നെ തിരഞ്ഞെടുപ്പു കമ്മിഷന് ഇടപെടാനാവില്ല.

രാഷ്ട്രീയ പാർട്ടിക്ക് റജിസ്ട്രേഷൻ നൽകുന്നത് തിരഞ്ഞെടുപ്പു കമ്മിഷനാണ്. എന്നാൽ അതുകൊണ്ടു മാത്രം പാർട്ടിയുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമില്ല. ‌

റജിസ്ട്രേഷൻ നൽകിയുള്ള തീരുമാനം കമ്മിഷനു പുനഃപരിശോധിക്കാവുന്നത് 3 സാഹചര്യങ്ങളിലാണ്:

1. പാർട്ടി വ്യാജമായ രീതിയിലാണ് റജിസ്ട്രേഷൻ നേടിയതെന്ന് വ്യക്തമായാൽ.

2. പാർട്ടി അതിന്റെ രൂപീകരണ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയോ രാജ്യത്തിന്റെ ഭരണഘടനയോടോ സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളോടോ കൂറും വിശ്വാസവുമില്ലെന്നോ, ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും ഉയർത്തിപ്പിടിക്കില്ലെന്നോ തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചാൽ.

3. രാഷ്ട്രീയ പാർട്ടി നിയമവിരുദ്ധമെന്ന് യുഎപിഎ ഉൾപ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ.

English Summary: No action against SDPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com