ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മഞ്ഞുമല ഇടിഞ്ഞുവീണു കാണാതായ 10 പർവതാരോഹകരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 26 ആയി. ഇനിയും 3 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു.

നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിലെ വിദ്യാർഥികളും 2 പരിശീലകരും ഉൾപ്പെട്ട 41 അംഗ സംഘമാണ് കഴിഞ്ഞ ചൊവ്വാഴ്ച ദുരന്തത്തിനിരയായത്. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലുള്ള ‘ദ്രൗപദി കാ ദണ്ഡ’ എന്ന കൊടുമുടി കയറിയ ശേഷം തിരികെയിറങ്ങുമ്പോഴായിരുന്നു ഹിമപാതം. 

മഞ്ഞിടിഞ്ഞപ്പോൾ 33 പേർ മലയിടുക്കിൽ അഭയം തേടിയെന്നും ഇവരിൽ 4 പേരുടെ മൃതദേഹം കണ്ടെത്തിയെന്നും രക്ഷപ്പെട്ട പരിശീലകൻ സുബേദാർ അനിൽകുമാർ പറഞ്ഞു. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 

പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും തടസ്സം നേരിടുന്നുണ്ടെങ്കിലും ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. കര–വ്യോമസേനകളും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, ജമ്മുവിലെ ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.

English Summary: Ten more dead bodies found in Utharakasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com