ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കരസേനയുടെ നായ ‘സൂം’ മരണത്തിനു കീഴടങ്ങി. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന സേനാ ദൗത്യത്തിനിടെയാണ് 2 ലഷ്കറെ ഭീകരരെ സൂം പിടികൂടിയത്. രക്ഷപ്പെടാൻ ഭീകരർ 2 തവണ വെടിവച്ചെങ്കിലും സൂം പിടിവിട്ടില്ല. പിന്നാലെ ഇരച്ചെത്തിയ സൈനികർ ഭീകരരെ വെടിവച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ സൂം ശ്രീനഗറിലെ സേനാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ അന്ത്യശ്വാസം വലിച്ചത്. സൂമിന്റെ ആത്മസമർപ്പണം എക്കാലവും സ്മരിക്കപ്പെടുമെന്ന് സൈന്യം വ്യക്തമാക്കി. 

English Summary: Indian Army dog, zoom succumbs to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com