ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചുകൊന്നു. ചൗധരി ഗുണ്ടിലെ വീടിനു സമീപത്തുവച്ച് ആക്രമിക്കപ്പെട്ട പുരാൻ കൃഷൻ ബട്ട് ആണ് ആശുപത്രിയിൽ മരിച്ചത്. പ്രദേശം വളഞ്ഞ സൈനികർ ഭീകരർക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. കശ്മീർ ഫ്രീഡം ഫൈറ്റർ (കെഎഫ്എഫ്) എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് പണ്ഡിറ്റുകൾ കശ്മീരിലെ പല സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും രാഷ്ട്രീയ പാർട്ടികളും കൊലപാതകത്തെ അപലപിച്ചു. 

മേയിൽ ബദ്ഗാമിലെ തഹസിൽദാർ ഓഫിസിൽ കയറിയ ഭീകരർ സമുദായാംഗമായ രാഹുൽ ബട്ടിനെ വധിച്ചതോടെ കശ്മീരി പണ്ഡിറ്റുകൾ ഭീതിയിലായിരുന്നു. പിന്നീട് ഒരു ബാങ്ക് മാനേജരും അധ്യാപികയും കൊല്ലപ്പെട്ടു. ഇതോടെ പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽ പദ്ധതി പ്രകാരം ജോലി ലഭിച്ച പണ്ഡിറ്റുകൾക്ക് വീടിനടുത്ത് നിയമനം നൽകാൻ ഉത്തരവിട്ടു. 6000 കുടിയേറ്റ കശ്മീരി പണ്ഡിറ്റുകൾ പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ കശ്മീരിൽ ജോലി ചെയ്യുന്നുണ്ട്. 

English Summary: Kashmiri Pandit Shot Dead By Terrorists 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com