കനത്ത മഴ: വെള്ളക്കെട്ടിൽ വലഞ്ഞ് ബെംഗളൂരു
Mail This Article
×
ബെംഗളൂരു ∙ കനത്ത മഴയിൽ പ്രധാന റോഡുകളിലും പാർപ്പിട മേഖലകളിലും വെള്ളം കയറിയതോടെ ബെംഗളൂരുവിലെ ജനജീവിതം ദുരിതത്തിലായി. അടിപ്പാതകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം നിരോധിച്ചു. ഒരു മാസം മുൻപ് വെള്ളം കയറി കനത്ത നാശം വിതച്ച ഔട്ടർ റിങ് റോഡിൽ വീണ്ടും വെള്ളം കയറി.
ഉത്തരഹള്ളിയിൽ ബെംഗളൂരു ജലഅതോറിറ്റിയുടെ പൈപ്പിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു 2 തൊഴിലാളികൾ മരിച്ചു. തുമക്കൂരു പാവഗഡയിൽ ഏഷ്യയിലെ ഏറ്റവും വലിയ സൗരോർജ പാർക്കിൽ വെള്ളം കയറി വ്യാപക നഷ്ടമുണ്ടായി. തമിഴ്നാടിന്റെ വിവിധ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. 2 ദിവസത്തേക്കു സംസ്ഥാന വ്യാപകമായി മഴ തുടരുമെന്നാണു മുന്നറിയിപ്പ്.
English Summary: Heavy Rain Batters Bengaluru, Many Roads Flooded, Cars Damaged
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.