ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ഉമാഭാരതി പൊതുജീവിതത്തിൽനിന്നു വിരമിക്കുന്നു. സന്യാസജീവിതത്തിൽ 30 വർഷം പൂർത്തിയാക്കുന്ന ഈ മാസം 17ന് എല്ലാ ലൗകികബന്ധങ്ങളും ഉപേക്ഷിക്കുമെന്നും തുടർന്നു ‘ ദീദി മാം’ (മുത്തശ്ശി) ആയി അറിയപ്പെടുമെന്നും ഉമാഭാരതി ട്വിറ്ററിൽ അറിയിച്ചു. തന്റെ ഗുരുവായ ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ നിർദേശമനുസരിച്ചാണിതെന്ന് അവർ അറിയിച്ചു. 

ബിജെപിയുടെ തീപ്പൊരി നേതാവായിരുന്ന ഉമാഭാരതി കുറച്ചുനാളായി സജീവ രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.

English Summary: ‘Call Me Didi Maa’: BJP Leader Uma Bharti's 'Renunciation' Twitter Thread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com