ADVERTISEMENT

ന്യൂഡൽഹി ∙ഇന്ത്യയുടെ 50–ാം ചീഫ് ജസ്റ്റിസ് ആയി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ചർച്ചയായി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ മോദി ഹിമാചൽപ്രദേശിലായിരുന്നു. 2014 മേയിൽ മോദി സർക്കാർ അധികാരമേറ്റ ശേഷം ജസ്റ്റിസ് എച്ച്.എൽ.ദത്തുവിന്റെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം. ഇതൊഴികെ പിന്നീടുവന്ന 7 ചീഫ് ജസ്റ്റിസുമാരുടെയും സത്യപ്രതിജ്ഞച്ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു. ദത്തു സ്ഥാനമേറ്റ ദിവസം അദ്ദേഹം യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി യുഎസിലായിരുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാത്തതുവഴി മോദി ഭരണഘടനയെയും ഇന്ത്യൻ സംസ്കാരത്തെയും അവഹേളിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. അച്ഛനും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് 44 വർഷത്തിനു ശേഷമാണ് മകൻ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അതേ പദവയിലെത്തുന്നത്. 2024 നവംബർ 10 വരെ കാലാവധിയുണ്ട്. ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്രനിയമമന്ത്രി കിരൺ റിജിജു, ചീഫ് ജസ്റ്റിസിന്റെ ഭാര്യ കൽപന, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു.ലളിത് തുടങ്ങിയവർ പങ്കെടുത്തു.

ഒരു തൊഴിലാളിക്ക് എതിരെയാണോ സർക്കാർ കരുത്ത് കാട്ടുന്നത്?; ഹൃദയത്തിൽ തറയ്ക്കുന്ന ചോദ്യവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙  ‘22 വർഷം തൂപ്പുകാരനായി സ്കൂളിനെ സേവിച്ച ഒരാൾ ഒടുവിൽ ഗ്രാറ്റുവിറ്റിയും പെൻഷനുമില്ലാതെ വീട്ടിലേക്ക് മടങ്ങുന്നു. ആ പാവപ്പെട്ട വ്യക്തിക്കെതിരെ സർക്കാരിന് എങ്ങനെ നീങ്ങാനാവും? ഒരു ശുചീകരണത്തൊഴിലാളിക്കെതിരെയാണോ സർക്കാർ കരുത്ത് കാണിക്കുന്നത്? ക്ഷമിക്കണം ഇത് തള്ളുകയാണ്.’-  ചുമതലയേറ്റ ആദ്യദിനം തന്നെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ഇടപെടൽ ഇങ്ങനെയായിരുന്നു. 22 വർഷമായി സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന തൂപ്പുകാരനെ സ്ഥിരപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

English Summary: Why PM Narendra Modi has not attended Chief Justice DY Chandrachud's oath-taking ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com