2002 ൽ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു: അമിത് ഷാ
Mail This Article
×
അഹമ്മദാബാദ് ∙ ബിജെപി ഗുജറാത്തിൽ ‘സ്ഥിരസമാധാനം’ സ്ഥാപിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തേ ഗുജറാത്തിൽ അക്രമങ്ങൾ നടത്തിയിരുന്ന സാമൂഹികവിരുദ്ധരെ കോൺഗ്രസ് പിന്തുണച്ചിരുന്നു. 2002 ൽ അക്രമികളെ ‘ഒരു പാഠം പഠിപ്പിച്ചു’. അതോടെ അവർ അടങ്ങിയെന്നും ഖേഡ ജില്ലയിലെ മഹുധ പട്ടണത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ അമിത് ഷാ പറഞ്ഞു.
‘1995 നു മുൻപ് കോൺഗ്രസ് ഭരണകാലത്ത് ഗുജറാത്തിൽ വർഗീയ കലാപങ്ങൾ പതിവായിരുന്നു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് കോൺഗ്രസ് സ്വന്തം വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോടു അനീതി കാട്ടുകയും ചെയ്തു’. – അമിത് ഷാ പറഞ്ഞു.
English Summary: Amit Shah statement on 2002 action
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.