ADVERTISEMENT

മുംബൈ∙ 14 വർഷം മുൻപ് മുംബൈ മഹാനഗരം ആക്രമിച്ച പാക് ഭീകരരോട് പോരാടി വീരമൃത്യു വരിച്ചവർക്ക് രാജ്യം ആദരമർപ്പിച്ചു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ 26/11 രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു. 166 പേരുടെ ജീവൻ പൊലിയുകയും മുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ നടക്കുന്ന ഓർമകൾ പലരും പങ്കിട്ടു. ബെംഗളൂരുവിൽ സന്ദീപ് പഠിച്ചിരുന്ന സ്കൂളിൽ അദ്ദേഹത്തിന്റെ പ്രതിമ അനാഛാദനം ചെയ്തു. 

അതിനിടെ, രക്തസാക്ഷിസ്മാരകത്തിൽ ചെരിപ്പിട്ടു കൊണ്ട് ഗവർണർ കോഷിയാരി പുഷ്പാർച്ചന നടത്തിയത് വിവാദത്തിനു തിരികൊളുത്തി. മഹാരാഷ്ട്രക്കാരുടെ വീരപുരുഷനായ ഛത്രപതി ശിവാജി കാലഹരണപ്പെട്ട ബിംബമാണെന്ന ഗവർണറുടെ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുംമുൻപാണ് പുതിയ സംഭവം. 

English Summary: Nation pays tribute to november 26 mumbai terrorist attack martyrs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com