ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ ബിജെപിയുടെ ദേശീയ കോർ കമ്മിറ്റി യോഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് ദിനമാണ് വരും തിരഞ്ഞെടുപ്പുകൾക്കു കച്ചമുറുക്കാനുള്ള യോഗം പ്രസിഡന്റ് ജെ.പി.നഡ്ഡ വിളിച്ചത്. 

കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള തയാറെടുപ്പുകൾ യോഗം പരിശോധിക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചർച്ചയാകും. ദേശീയ നേതാക്കൾക്കു പുറമേ സംസ്ഥാന പ്രസിഡന്റുമാർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവരും പങ്കെടുക്കും.

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 സമ്മേളനം പാർട്ടിയുടെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള അവസരമാക്കുന്നതും ചർച്ചയാകും. ജി20 ആഘോഷമാക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ കോൺഗ്രസ് വിമർശിക്കുന്നതിനിടെയാണ് സമ്മേളനത്തിനു പ്രചാരം നൽകാൻ പാർട്ടി സംവിധാനം ഉപയോഗിക്കുന്നത് ബിജെപി പരിഗണിക്കുന്നത്.

English Summary: BJP to continue election preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com