ADVERTISEMENT

ശ്രീനഗർ ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡർ ആഷിഖ് നെൻഗ്രുവിന്റെ ഇരുനില വീട് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. പുൽവാമ ജില്ലയിലെ രാജ്പൊര ന്യൂ കോളനിയിലുള്ള വീട് സർക്കാർ ഭൂമിയിലാണെന്ന് അധികൃതർ ആരോപിച്ചു. 

2019 ൽ 40 സിആർപിഎഫ് സൈനികരുടെ മരണത്തിനിടയായ പുൽവാമ ആക്രമണക്കേസിലെ പ്രതിയായ നെൻഗ്രു ഒളിവിലാണ്. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 

ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയായ ടിആർഎഫ് കെട്ടിടം പൊളിക്കുന്നതിനെ എതിർക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

English Summary: jaish e Mohammed terrorist house in pulwama demolished

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com