ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ സംഭവത്തിന് ഇന്ന് 10 വയസ്സ്. സുഹൃത്തിനൊപ്പം ബസിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ 2012 ൽ ഇതേ ദിവസം രാത്രിയാണ് ക്രൂര പീഡനത്തിനിരയായത്. രാജ്യം നിർഭയ എന്നു വിളിച്ച അവൾ സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29നു മരിച്ചു. ഡൽഹി, കേന്ദ്ര സർക്കാരുകളെ പിടിച്ചുലച്ച  പ്രതിഷേധത്തിന് രാജ്യം സാക്ഷിയായി.

6 പ്രതികളിൽ ഒരാൾക്കു പ്ര‌ായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം ലഭിച്ചു. ഏതാനും വർഷത്തിനു ശേഷം ഇയാൾ ജയിൽമോചിതനായി. മുഖ്യപ്രതി രാംസിങ് ജയി‌ലിൽ തൂങ്ങിമരിച്ചു. മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ‌്ത, വിനയ് ശർമ എന്നിവരെ 2020 മാർച്ചിൽ തിഹാർ ജയിലിൽ തൂക്കിലേറ്റി.

English Summary: 10 years of Nirbhaya case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com