ബുദ്ധമതത്തെ നശിപ്പിക്കാൻ ചൈന ശ്രമിക്കുന്നു: ദലൈലാമ
Mail This Article
×
ഗയ (ബിഹാർ) ∙ ബുദ്ധമതത്തെ ആസൂത്രിതമായി നശിപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ പറഞ്ഞു. ടിബറ്റിൽ ചൈന കഴിഞ്ഞ വർഷം പത്മസംഭവ ബുദ്ധവിഗ്രഹം തകർത്തതിനെ അദ്ദേഹം പരാമർശിച്ചു. ബുദ്ധവിഹാരങ്ങൾ തകർക്കുകയും ബുദ്ധമതാനുയായികൾക്കു വിഷം കൊടുക്കുകയും ചെയ്യുന്നു.
ബുദ്ധമതത്തെ നശിപ്പിക്കാൻ സാധ്യമായതെല്ലാം ചൈന ചെയ്യുന്നുണ്ട്, ഇതെല്ലാമായിട്ടും ചൈനയിലുൾപ്പെടെ ബുദ്ധമതത്തിലേക്ക് ആകർഷിക്കപ്പെടുന്നവർ ഏറെയാണ് – ബോധ്ഗയയിൽ ത്രിദിന പഠന പരിപാടിയുടെ സമാപനയോഗത്തിൽ ദലൈലാമ പറഞ്ഞു. ലോകക്ഷേമത്തിനായി കാലചക്ര മൈതാനത്ത് അദ്ദേഹം പ്രത്യേക പ്രാർഥന നടത്തി.
English Summary: China trying to destroy Buddhism: Dalai Lama
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.