കോച്ചർ ദമ്പതികൾക്ക് ജാമ്യം; അപ്പീൽ നൽകാൻ സിബിഐ
Mail This Article
×
മുംബൈ ∙ വായ്പത്തട്ടിപ്പു കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയേക്കും. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നാണ് സിബിഐയുടെ ആശങ്ക. കോച്ചർ ദമ്പതികളെയും ഇതേ കേസിൽ അറസ്റ്റിലായ വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂതിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും വാദിക്കും. ഐസിഐസിഐ ബാങ്കിൽ നിന്ന് വിഡിയോകോൺ ഗ്രൂപ്പിന് കോടികളുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ഗൂഢാലോചനക്കുറ്റത്തിന് കേസെടുത്തത്.
English Summary: CBI to give appeal against Kochhar couple bail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.